Technology

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു;15മിനിറ്റ് മുതൽ അരമണിക്കൂർ വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു.15 മിനിറ്റ്മുതൽ അരമണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. ഇത് എസ് എം എസ് വഴി അറിയിക്കുമെന്ന് കെ എസ്ഇബി അറിയിച്ചു.
കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന രീതിയിൽ നിയന്ത്രണം നടപ്പിലാക്കുന്നത്.ആറ് മണി മുതൽ 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ളത്. അതത്പ്രദേശങ്ങളിൽ15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.

https://www.youtube.com/watch?v=AkQpu53Bhj8

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close