KERALA

ആര്‍ സുഗതന് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ

തിരുവനന്തപുരം : ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.കാപ്പാ കേസില്‍ തടവില്‍ കഴിയുകയാണ് സുഗതന്‍. നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശം നല്‍കി. പരിമിതമായി അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍.

https://youtu.be/w87RrwMti_Y?si=dGRaTilkXouNiWTt

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close