KERALA
ശബരിമല ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറത്തിയസംഭവം: കോസ്റ്റ്ഗാഡിന് പിഴവ് സംഭവിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തില്‍ കോസ്റ്റ്ഗാര്‍ഡിന് പിഴവ് സംഭവിച്ചെന്ന് എഡിജിപി എസ് ശ്രീജിത്ത് സമര്‍പ്പിച്ച പ്രഥമിക റിപ്പോട്ടില്‍. ക്ഷേത്രത്തിന് മുകളിലൂടെ ഇത്രയും താഴ്ന്ന് ഹെലികോപ്റ്റര്‍ പറത്തേണ്ടസാഹചര്യം ഒന്നും ഉണ്ടായിട്ടില്ലെന്നും , ഇത് അപകടകരമാണെന്നും റിപ്പോട്ടില്‍ പറയുന്നു.ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പകർത്തിയതായി സംശയിക്കുന്നതായും റിപ്പോട്ടിൽ പറയുന്നു.പത്തനംതിട്ട എസ്‌പി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ നിന്ന് വിശദീകരണം തേടാനും, ഹെലികോപ്റ്ററിന് അനുവദിച്ച വ്യോമപാത സംബന്ധിച്ച വിവരങ്ങൾ ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=Sy16aT2GoyE




