localPoliticstop news

ഐഷ സുൽത്താനക്ക് ഐക്യ ദാർഢ്യം : വെൽഫെയർ പാർട്ടി

കോഴിക്കോട്: ലക്ഷദ്വീപിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഐക്യദാർഢ്യ സംഗമം നടത്തി. ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി ഉൽഘാടനം ചെയ്തു .

വംശീയ അജണ്ടക്ക് പുറമെ വൻകിട കോർപ്പറേറ്റുകളുടെ സാമ്പത്തിക താൽപര്യങ്ങൾകൂടി നടപ്പിലാക്കാനാണ് ലക്ഷദ്വീപിൽ സംഘ് പരിവാർ ശ്രമിക്കുന്നത് . സമാധാനപരമായി ജീവിച്ചു പോന്ന ദ്വീപ് ജനതയെ അശാന്തിയിലേക്ക് തള്ളിവിടുകയാണ് ഭരണകൂടം. ലക്ഷദ്വീപിലെ ജനങ്ങൾ നടത്തുന്ന അതിജീവനെ പോരാട്ടത്തെ വെൽഫെയർ പാർട്ടി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപി അൻവർ സാദത്ത് ,
പിസി മുഹമ്മദ് കുട്ടി, എപി വേലായുധൻ ,
മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close