KERALAlocaltop news

അത്യാസന്നനിലയിലുള്ള വയോധികയുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മലബാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അത്യാസന്ന നിലയിലുള്ള വയോധികയുടെ സംരക്ഷണവും ചികിത്സയും ജില്ലാ സാമൂഹിക നീതി ഓഫീസർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർ, സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

86 വയസുള്ള സരോജിനിയെയാണ് മലബാർ ആശുപത്രിയിലെ ബി. ബ്ലോക്കിലുള്ള 3005 നമ്പർ മുറിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ബന്ധുക്കളെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close