കോഴിക്കോട്: ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദുരിതക്കയത്തില്‍ മുക്കി മോദി സര്‍ക്കാര്‍ നടത്തുന്ന ഇന്ധന വിലവര്‍ദ്ധനവിന്നെ തിരെ ജനകീയ പ്രതിഷേധം അലയടിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുല്‍ വഹാബ്.
പാചക വാതകത്തിന് ഒറ്റയടിക്ക് ക്രമാതീതമായി വില കൂട്ടിയത് ജനങ്ങളുടെ തല തല്ലി പൊളിക്കുന്നതിന് തുല്യമാണ്. ജീവിത പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനം വലുതായിട്ടൊന്നും പ്രതികരിക്കില്ലെന്ന മുന്‍ വിധിയോടെ നടത്തുന്ന കടന്നാക്രമണമാണിത്.ഇതിനെതിരെ ജനാധിപത്യ മാര്‍ഗ്ഗത്തിലുള്ള ശക്തമായ ജനകീയ പ്രതിഷേധം അലയടിച്ചുയരണമെന്നു് വഹാബ് പറഞ്ഞു.