KERALAlocaltop news

ഏഴുവയസുകാരിയേയും, ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ച യുവാവിനെതിരെ ലുക്കൗട്ട് നോട്ടീസ്

* വിവരം 9497987194 നമ്പറിൽ അറിയിക്കണം

ബാലുശ്ശേരി: ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മമ്മ ദിനെ( 46 ) പോലീസ് തെരയുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും ബന്ധുവായ ഏഴു വയസുകാരിയും      മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ്പ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. പെൺകുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടി കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്നും ജൂപ്പിറ്റർ സ്കൂട്ടിയിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പെൺകുട്ടിയെയും, ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close