തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസങ്ങളായി ചേര്‍ന്ന യോഗങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം സെക്രട്ടറിയേറ്റിലെ 60 ശതമാനത്തിലധികം ജീവനക്കാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കും ആരോഗ്യമന്ത്രിയുടെ ഓഫീസിലും കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വനം വകുപ്പ് , ദേവസ്വം ബോര്‍ഡ് ഓഫീസുകളിലെ ജീവനക്കാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.