KERALAlocaltop news

ബസ് യാത്രയ്ക്കിടെ മോഷണം; രണ്ട് തമിഴ് യുവതികൾ അറസ്റ്റിൽ

കോഴിക്കോട് : കേരളത്തിലുടനീളം ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും, സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളിൽപ്പെട്ട 2 യുവതികളെ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഭാഗത്ത് വെച്ച് നടക്കാവ് Siകൈലാസ് നാഥും സംഘവും അറസ്റ്റ്‌ ചെയ്തു . കോയമ്പത്തൂർ ഗാന്ധി പുരം പുറംപോക്ക് കോളനി സ്വദേശിനികളായ കസ്തൂരി (30), ശാന്തി (35). എന്നിവരാണ് പിടിയിലായത് . ഇവർ കൂട്ടുകാർക്കൊപ്പം വടകര റെയിൽവെ സ്റ്റേഷൻ പരിസരത്താണ് ഇപ്പോൾ താമസിക്കുന്നത്. രാവിലെ ഇവിടെ നിന്ന് പുറപ്പെട്ട് തിരക്കുള്ള ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ വാനിറ്റി ബാഗ് തുറന്ന് തന്ത്രത്തിൽ മോഷണം നടത്തുകയാണ് ഇവരുടെ രീതി. കുന്ദമംഗലം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള KSRTC Bus ൽ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വർണ്ണാഭരണവും കവർച്ച ചെയ്യുന്ന ശ്രമത്തിനനിടയിലാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടുന്നത് .ഇവർക്ക് കേരളത്തിലുടനീളം ധാരാളം മോഷണകേസുകൾ ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് മനസ്സിലാക്കാൻ സാധിച്ചത്. ഇവരെ നടക്കാവ് സ്റ്റേഷനിലെ cr 237/22, 850 /21 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി JFCM 4 കോടതിയിൽ ഹാജരാക്കി.14 ദിവസത്തേക്ക് Remand ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close