കോഴിക്കോട് :
കേന്ദ്ര ഗവണ്മെണ്ടിന്റ തെറ്റായ കർഷക നയത്തിനെതിരെ സംയുക്ത കിസാൻ മോർച്ച നടത്തുന്ന രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റ ഭാഗമായി
കോഴിക്കോട്
ജനുവരി 26 വെള്ളിയഴ്ച
റിപ്പബ്ളിക് ദിനത്തിൽ
വൈകീട്ടു 4 മണിക് വമ്പിച്ച ട്രാക്ടർ റാലി നടത്തുവാൻ സംയുക്ത കർഷക സമിതി യോഗം തീരുമാനിച്ചു
കിസാൻ സഭ നേതാവ്
കെ.നാരായണ കുറുപ്പിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷക സംഘം ജില്ലാ സിക്രട്ടറി എം. മെഹബൂബ്, C.’P അബ്ദുറഹ്മാൻ, സാലിഹ് കൂടത്തായ്, Up അബൂബക്കർ, കെ.ബി ജയാനന്ദ് , കെ സത്യൻ മാസ്റ്റർ, . വി മുസ്തഫ, എന്നിവർ സംസാരിച്ചു
കോഴിക്കോട്ടു നടത്തുന്ന കർഷകരുടെ ട്രാക്ടർ റാലി വമ്പിച്ചവിജയ പ്രദമാക്കുവാൻ യോഗം തീരുമാനിച്ചു
വൈകീട്ടു 4 മണിക്കൂ മലബാർ കൃസ്ത്യൻ കോളേജ് പരിസരത്തു നിന്നും തുടങ്ങുന്ന ട്രാക്ടർ റാലി മുതലക്കുളത്തു സമാപിക്കും.
റാലിയിൽ ഇരു ചക്ര വാഹനങ്ങളും , കർഷകരും പങ്കെടുക്കും ‘