കക്കയം: കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു. തലയാടുള്ള ബന്ധു വീട്ടിൽ എറണാകുളത്ത് നിന്ന് വിരുന്നിനെത്തിയ സംഘത്തിലെ യുവതിയേയും, നാല് വയസുള്ള മകളേയുമാണ് കാട്ടുപോത്ത് തട്ടിവീഴ്ത്തിയത്. ഡാം സൈറ്റിലെ ഹൈഡൽ ടൂറിസം മേഖലയായ റിസർവോയർ തീരത്ത് വിശ്രമിക്കവെ തൊട്ടടുത്ത വനത്തിൽ നിന്ന് കാട്ടുപോത്ത് വിറളി പിടിച്ച് പാഞ്ഞുവരികയായിരുന്നു . ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. പരിഭ്രാന്തി മൂലം ഓടാനാവാതെ ഇരുന്നവരെയാണ് പോത്ത് തട്ടിവീഴ്ത്തിയത്. യുവതിയുടെ വാരിയെല്ലുകൾക്ക് സാരമായ പരിക്കേറ്റതായാണ് വിവരം. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.