മേപ്പാടി :- മേപ്പാടി ചൂരൽമല റോഡിൽ 900 കണ്ടിയോടടുത്ത മീനാക്ഷി എന്ന സ്ഥലത്തെ “900കണ്ടി വില്ലേജ് റസ്റ്റോറന്റ് ‘ രാത്രിയിൽ അയൽവാസി തീയിട്ടു നശിപ്പിച്ചു. ജയപ്രകാശ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.. ഇന്നലെ അർധരാത്രിയിൽ ആയിരുന്നു സംഭവം. സംഭവ സമയത്ത് മലപ്പുറം സ്വദേശികളായ രണ്ടു ജോലിക്കാർ അകത്തുണ്ടായിരുന്നു. ഉറക്കത്തിലായിരുന്നു ജോലിക്കാർ ശരീരത്തിന് ചൂടേൽക്കുന്നത് അനുഭവപ്പെടുകയും എഴുന്നേറ്റു ഓടി രക്ഷപ്പെടുകയുമായിരുന്നു. ഡാനിഷ് എന്ന വ്യക്തിക്ക് പരിക്കുണ്ട്. അവരുടെ ഫോണുകളും ലൈസൻസ് ആധാർ ബാങ്ക് പാസ്ബുക്ക് എന്നിവ കത്തി നശിച്ചു. മേപ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അയൽവാസി ഒളിവിലാണ് .