KERALAlocaltop news

വയനാടിനെ ഇളക്കിമറിച്ച് ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും

 

കൽപ്പറ്റ :- ടൂറിസം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് വയനാട് ടൂറിസം അസോസിയേഷനും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. നിലവിൽ വയനാട്ടിൽ ടൂറിസം വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് എന്ന് നേതാക്കൾ പറഞ്ഞു. KHRA സംസ്ഥാന ട്രഷറർ മുഹമ്മദ് ശരീഫ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സൈതലവി കെ പി അധ്യക്ഷത വഹിച്ചു, ടി കെ ഉമ്മർ, സൈഫുള്ള വൈത്തിരി,അൻസാരി കോട്ടയം,അസ്ലം ബാവ,കോഴിക്കോട് എന്നിവർ സംസാരിച്ചു. അനീഷ് പി നായർ സ്വാഗതവും അൻവർ മേപ്പടി നന്ദി യും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close