MOVIES
വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്; നടി ഭാമ
മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി ഭാമ. വിവാഹശേഷം താരം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഭാമ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഭര്‍ത്താവായ അരുണ്‍ ജഗദീഷിന്റെ പേര് തന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ നിന്നും ഭാമ നീക്കം ചെയ്തതോടെയായിരുന്നു ഇത്. വിവാഹമോചിതയാണോയെന്ന ചോദ്യത്തിനും ഭാമ ഉത്തരം നല്‍കിയില്ല. പകരം ഒരിക്കല്‍ തന്റെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറയുകയുണ്ടായി.
‘ ഞാനൊരു സിംഗിള്‍ മദര്‍ ആകുന്നതു വരെ എനിക്ക് അറിയില്ലായിരുന്നു ഞാന്‍ എത്രമാത്രം കരുത്തുള്ളവള്‍ ആണെന്ന്. വളരെ കരുത്തുള്ളവളായിരിക്കുക എന്നത് മാത്രമായിരുന്നു എനിക്കു മുന്‍പിലുള്ള ഏക പോംവഴി. ഞാനും എന്റെ കുഞ്ഞും,’ എന്നായിരുന്നു മകളുടെ ചിത്രത്തിനൊപ്പം താരം കുറിച്ചത്. അപ്പോഴും ഔദ്യോഗികമായി വിവാഹമോചനം നേടിയോ എന്ന കാര്യത്തില്‍ താരം മൗനം തുടര്‍ന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ഭാമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട സ്റ്റോറിയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ശക്തമായ ഭാഷയില്‍ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് കുറിപ്പില്‍ ഭാമ. ‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും.ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. തന്റെ വിവാഹ ജീവിതത്തില്‍ ഭാമ ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ടിരുന്നോ എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം.
ബിസിനസുകാരനാണ് ഭാമയുടെ ഭര്‍ത്താവായ അരുണ്‍ . 2020 ജനുവരി 30 നായിരുന്നു ഇരുവരും വിവാഹിതരായത്. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഗൗരി പിള്ള എന്നാണ് കുഞ്ഞിന്റെ പേര്. മുന്‍പ് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഭാമ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പം മാത്രമുള്ള ചിത്രങ്ങളാണ് താരം പങ്കിടാറുള്ളത്. അതേസമയം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. ചില ചാനല്‍ ഷോകളില്‍ മാത്രമാണ് ഭാമ വിവാഹത്തിന് ശേഷം പങ്കെടുത്തിട്ടുള്ളത്. ഇപ്പോള്‍ സംരഭക കൂടിയാണ് ഭാമ. വാസുകി ബൈ ഭാമ എന്ന സാരി ബ്രാന്‍ഡാണ് ഭാമ ആരംഭിച്ചത്. ഇതിന്റെ തിരക്കുകളും വിശേഷങ്ങളും താരം പങ്കിടാറുണ്ട്.