കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം സെഷന്‍സ് കോടതി റദ്ദാക്കി. കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ജലന്ധറിലെ ബിഷപ് ഹൗസ് പ്രദേശം കോവിഡ്19 ഹോട്‌സ്‌പോട് ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു ഫ്രാങ്കോ കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ബോധിപ്പിച്ചത്. എന്നാല്‍, ഇത് വസ്തുതാവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ സഹിതം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നടപടി.
കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.