പല നടിമാരും സൈബര്‍ ലോകത്ത് കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗ്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പടെ കമന്റിട്ട്, പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഇതിന് പുറമെയാണ് അശ്ലീലചുവയുള്ള ട്രോളുകള്‍. ഓണ്‍ലൈന്‍ ലോകത്ത് കടുത്ത ആക്രമണത്തിനാണ് വിധേയരാകുന്നതെന്ന് സ്ത്രീകളും പുരുഷന്മാരും കമ്മിറ്റി മുന്‍പാകെ വെളിപ്പെടുത്തി.
അതേസമയം ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ സിനിമാ ലോകത്തുനിന്നല്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. പൊതുജനങ്ങളാണ് ഈ രീതിയിലുളള സൈബര്‍ ആക്രമണങ്ങള്‍ക്ക് പിറകില്‍. സിനിമാ മേഖലയിലുള്ളവര്‍ക്കു നേരെ മാത്രമല്ല, പുറത്തുള്ള സ്ത്രീകള്‍ക്ക് നേരെയും നടക്കുന്നുണ്ട്. ഈ പ്രശ്നം കമ്മിറ്റിയുടെ പരിധിയില്‍ മാത്രം വരുന്നതാണോയെന്ന കാര്യത്തില്‍ ഹേമ കമ്മിറ്റി സംശയവും പ്രകടിപ്പിക്കുന്നുണ്ട്.