top news

കണ്ണൂരില്‍ നിപ ആശങ്ക ഒഴിയുന്നു

കണ്ണൂരില്‍ നിപ ആശങ്ക ഒഴിയുന്നു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതീവ ജാഗ്രതയോടെയാണ് ഇരുവര്‍ക്കും മെഡിക്കല്‍ കോളജില്‍ ചികിത്സാ സൗകര്യമൊരുക്കിയിരിക്കുന്നത്. നിപ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. പിന്നീട് ഇരുവരെയുംപരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close