top news
ലൈംഗികാരോപണം ; നടപടി ഉടനില്ല, രഞ്ജിത്തിനോട് വിശദീകരണം തേടി ഫെഫ്ക
തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ ഉടന്‍ നടപടിയില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായില്‍ നടപടിയെടുക്കുമെന്നും ഫെഫ്ക അറിയിച്ചു. കൂടാതെ രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. അതേസമയം ആരോപണത്തിന്റെ പേരിലും എഫ്‌ഐആര്‍ ഇട്ടതിന്റെ പേരിലും രഞ്ജിത്തിനെ മാറ്റി നിര്‍ത്തില്ലെന്നും മുന്‍കാലങ്ങളിലും സമാനമായ നടപടിയാണ് എടുത്തതെന്നും ഫെഫ്ക അറിയിച്ചു. വി കെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു.
അതേ സമയം ബംഗാളി നടിയുടെ ലൈഗിക അതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം നോര്‍ത്ത് പോലീസാണ് രഞ്ജിത്തിനെതിരെ ഐപിസി 354 പ്രകാരം കേസെടുത്തത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz.
നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.രഞ്ജിത്തിനെതിരെയുള്ള തുടര്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും.