top news

മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണം; നിലപാടിലുറച്ച് ബൃന്ദ കാരാട്ടും ആനി രാജയും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കണമെന്ന നിലപാടിലുറച്ച് ബൃന്ദ കാരാട്ട്. തങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

എം മുകേഷിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജിയില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ആരോപണം നേരിട്ടവര്‍ മുമ്പും ഉണ്ടായിട്ടില്ലേ എന്നും അവരെല്ലാം രാജി വെച്ചിരുന്നോ എന്നും ബിനോയ് വിശ്വം ചോദിച്ചു. അതേ സമയം ബലാത്സംഗ കേസില്‍ പ്രതിയായ എംഎല്‍എ മുകേഷ് രാജിവെക്കണമെന്നു തന്നെയാണ് സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നിലപാട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാനമായ കേസുണ്ടായപ്പോള്‍ രാജിവെച്ചിട്ടില്ലെന്നും അതിനാല്‍ തങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

https://youtu.be/BQb4xs829Pw?si=_x380uLgWDBd7fJg

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close