top news
കെനിയയിലെ ബോര്‍ഡിങ്ങ് സ്കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ഥികള്‍ മരിച്ചു
സെന്‍ട്രല്‍ കെനിയയിലെ ബോര്‍ഡിങ്ങ് സ്കൂളിന്റെ ഡോര്‍മെറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ 17 വിദ്യാര്‍ഥികളാണ് മരിച്ചത്. 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്റി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്കൂളില്‍ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പോലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്കൂളില്‍ ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.