top news
മുസ്ലിം പള്ളിയില്‍ അനധികൃത നിര്‍മ്മാണമെന്ന് ആരോപിച്ച് ഹിന്ദു സംഘടനകുടെ പ്രതിഷേധം
മുസ്ലിം പള്ളിയില്‍ അനധികൃത നിര്‍മ്മാണമെന്ന് ആരോപിച്ച് ഹിന്ദു സംഘടനകുടെ പ്രതിഷേധം. ഹിമാചല്‍ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. പ്രതിഷേധം മാണ്ടിയിലും ഷിംലയിലും അക്രമാസക്തമായി.
മാണ്ടിയിലെ ജയില്‍ റോഡ് ഏരിയയിലെ സഞ്‌ജോലി മുസ്ലിം പള്ളിയുടെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. വിവാദത്തിന് പിന്നാലെ അനധികൃത നിര്‍മ്മാണം എന്ന് ആരോപിക്കപ്പെടുന്ന ഭാഗം പൊളിച്ചുനീക്കിയെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
പൊതു മരാമത്ത് വകുപ്പിന്റെ സ്ഥലത്തായിരുന്നു നിര്‍മ്മാണം. പിഡബ്ല്യുഡിയും മുനിസിപ്പല്‍ കോര്‍പറേഷനും പള്ളി കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് ലഭിച്ച ഉടന്‍ തന്നെ മതില്‍ പൊളിച്ചുനീക്കിയെന്ന് പള്ളി കമ്മിറ്റി ഭാരവാഹികളില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
എന്നാല്‍ ഹിന്ദു സംഘടനകളില്‍ ചിലര്‍ ശക്തമായ പ്രതിഷേധവുമായി വന്നതോടെ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കി. ഷിംലയിലും മാണ്ടി സിറ്റിയിലും പ്രതിഷേധവും സംഘര്‍ഷവുമുണ്ടായി. അതിനായി 300 ഓളം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.