
കോഴിക്കോട്: വീട്ടു മുറ്റത്തൊരു തൈ എന്ന പദ്ധതിയിലൂടെ ലോക പരിസ്ഥിതി ദിനത്തിൽ സിയസ് കൊ വനിതാ വേദി സംഘടിപ്പിച്ച ആയിരം തൈകൾ വിതരണോൽഘാടനം കുറ്റിച്ചിറ വളപ്പിൽ ഹൗസിൽ കൃഷിഭവൻ അസിസ്റ്റൻ്റ് ഓഫീസർ പി.നാരായണൻ നിർവ്വഹിച്ചു.
വനിതാവേദി ചെയർപെഴ്സൺ ബ്രസിലീയ ശംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
സിയസ്കൊ ജനറൽ സിക്രട്ടറി എം.വി. ഫസൽ റഹ്മാൻ, സിക്രട്ടറി സി.പി.എം.സഈദ് അഹമ്മദ്, കോ- ഓഡിനേറ്റർ സന്നാഫ് പാലക്കണ്ടി, വനിതാ വേദി സിക്രട്ടറി സാബിറ മേലേ ക്കണ്ടി, പി.എൻ.വലീദ്, എസ്.എ.ഖുദ്സി, എസ്.വി.ബറാക് ,ഷക്കീല പത്തറക്കൽ, എം.റഹിയാന എന്നിവർ സംസാരിച്ചു.
അടിക്കുറിപ്പ്:
സിയസ്കൊ വനിതാവേദിയുടെ വീട്ടുമുറ്റത്തൊരു തൈ എന്ന പദ്ധതിയുടെ ഭാഗമായുള്ള തൈ വിതരണോൽഘാടനം കൃഷിഭവൻ അസിസ്റ്റൻ്റ് അഗ്രികൾച്ചറൽ ഓഫീസർ പി.നാരായണൻ നിർവ്വഹിക്കുന്നു.