കോഴിക്കോട്: കല-സ്വദേശി മെര്മറി ഇറ്റാലിയ ഷോര്‍ട്ട് ഫിലിം മത്സര വിജയികളെ മേയര്‍ തോട്ടത്തിൽ രവീന്ദ്രന് പ്രഖ്യാപിച്ചു. സംഗീത് കൃഷ്ണ സംവിധാനം ചെയ്ത പ്ലക്ക ഒന്നാമതെത്തി. കണ്ണൂര്‍ സബ്ബ് ജയില്‍ നിര്‍മിച്ച ലോക്ക്ഡൗണിന് രണ്ടാം സമ്മാനം. വിനോദ് കോവൂര്‍ സംവിധാനം ചെയ്ത ഒരു പ്രവാസിയുടെ മനസ്സ് മൂന്നാം സമ്മാനം നേടി. 10000,5000,3000 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. പ്രത്യേക ജൂറി അവാര്‍ഡിന് മകേശന്‍ നടേരിയുടെ വിശപ്പ്, ബൈജു ലൈല രാജിന്റെ അകലം അര്‍ഹരായി.
104 ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിനുണ്ടായിരുന്നത്.
കല സെക്രട്ടറി അഡ്വ: കെ.പി. അശോക് കുമാര്‍ , വൈസ് പ്രസിഡണ്ട് കെ.വിജയരാഘവന് , ട്രഷറര്‍ കെ.സുബൈര്‍, ജോ. സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി, കെ.സി. സുരേന്ദ്രന് എന്നിവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.