KERALAlocaltop news

വയനാട്ടില്‍ ശക്തമായ മഴ, കോഴിക്കോട് ഇന്ന് റെഡ് അലര്‍ട്ട്‌

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അതിതീവ്രമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

ചാലിയാര്‍, ഇരുവഴഞ്ഞിപ്പുഴ തീരവാസികള്‍ ജാഗ്രത പുലര്‍ത്തലണം

പ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ ചാലിയാര്‍,ഇരുവഴഞ്ഞിപ്പുഴ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെന്നു കണ്ടാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മേ്പ്പാടിയിലും പുത്തുമലയിലും ശക്തമായ മഴ

വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാല്‍ ചാലിയാര്‍, പൂനൂര്‍ പുഴ തീരത്ത് താമസിക്കുന്ന വര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതര്‍ അറിയിക്കുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close