KERALAlocal

മംഗളം ജീവനക്കാർക്ക് ശമ്പളം; തൊഴിലാളി പ്രതിഷേധ സമരത്തിൻ്റെ വിജയമെന്ന് പത്ര പ്രവർത്തക യൂണിയൻ

തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധ സമരത്തിൻ്റെ തുടർച്ചയായി മംഗളം ജീവനക്കാർക്ക് ആദ്യ ശമ്പളം.
മംഗളത്തിലെ മുഴുവൻ ജേർണലിസ്റ്റുകൾക്കുമാണ് ജനുവരിയിലെ ശമ്പളം കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ലഭിച്ചത്.
സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുമായുണ്ടാക്കിയ കരാറിലെ ആദ്യ വ്യവസ്ഥ പ്രകാരമാണ് മംഗളത്തിൻ്റെ എല്ലാ എഡിഷനുകൾക്കും കീഴിലെ ഒറ്റ ഘട്ടത്തിലായി ശമ്പളം നല്കിയത്. ഇരുപതി വർഷത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെ ശമ്പളം കൊടുക്കുന്നത്. യൂണിയനുമായി മംഗളം മാനേജ്മെൻ്റ് ഉണ്ടാക്കിയ നിബന്ധനയുടെ ഭാഗമായ കരാറിലെ ആദ്യ ആവശ്യമാണ് എല്ലാവർക്കും ഇപ്പോഴത്തെ ശമ്പളം ഉടനെ കൊടുക്കുകയെന്നുള്ളത്. മംഗളം മാനേജ്മെൻ്റ്റ് ഇപ്പോൾ കാണിച്ചിരിക്കുന്ന ഈ പോസ്റ്റീവ് സമീപനം ഏറെ ആശാവഹമാണെന്നും ഈ സമീപനം തുടർന്നും അവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ഈ സന്ദർഭത്തോട് പ്രതികരിച്ചുകൊണ്ട് കെ.യു.ഡബ്യൂ ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സാമൂഹ്യ മാധ്യമത്തിൽ പ്രതികരിച്ചു.
മാനേജ് മെന്റുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്ക് എതിരെയുള്ള കേരള പത്ര പ്രവർത്തക യൂണിയൻ പോരാട്ടത്തിനൊപ്പം അണിചേർന്ന് എല്ലാവിധ പിന്തുണയും നൽകുന്ന
സംയുക്ത ട്രേഡ് യൂണിയൻ സംഘടനകൾക്ക് യൂണിയൻ നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

More news : ഷൈജു ദാമോദരന് മികച്ച സ്‌പോര്‍ട്‌സ് കമെന്റേറ്റര്‍ക്കുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേക ജൂറി പുരസ്‌കാരം

കഴിഞ്ഞ പത്തിന് മംഗളത്തിലേക്ക് ട്രേഡ് യൂണിയൻ തൊഴിലാളി മാർച്ച് സംഘടിപ്പിക്കുമെന്നറിയിച്ചത്. ഇതിനെ തുടർന്നാണ് മാനേജ്മെൻ്റ്റ് യൂണിയനുമായി ചർച്ചക്ക് തയ്യാറായത്. എന്നാൽ അഞ്ചുമാസത്തിലധികമായി ശമ്പള കുടിശ്ശികയുള്ള മാധ്യമം മാനേജ്മെൻ്റ്റ് ഇതുവരെ യാതൊരുവിധ അനുരജ്ഞനത്തിനും തയ്യാറാകാത്തതിനാൽ അവിടെ കെ.യു. ഡബ്യൂ ജെ – കെ.എൻ. ഇ.എഫ് സംയുക്ത ട്രെയ്ഡ് യൂണിയൻ സമരസമിതിയുടെ പിന്തുണയോടെയുള്ള മാധ്യമം തൊഴിലാളികളുടെ സമരം ഇപ്പോഴും തുടരുകയാണ്. പുണ്യ റമദാനിൽ പോലും യാതൊരുവിധ വീട്ടുവീഴ്ചയും കാണിക്കാത്ത മാനേജ്മെൻ്റിൻ്റെ ദുർവാശിയോട് ദിനേന കഞ്ഞി കുടിച്ച് മാധ്യമത്തിൻ്റെ വെള്ളിമാട്കുന്നിലെ ഓഫീസിനു മുന്നിൽ നിന്ന് കഞ്ഞി കുടിച്ച് നോമ്പ് തുറക്കലടക്കമുള്ള സമരമാർഗങ്ങളിലാണ് തൊഴിലാളികൾ. നേരത്തെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി 24 മണിക്കൂർ നിരാഹാര സമരമിരുന്നിരുന്നു. ഈ സമരം കഴിഞ്ഞ ഉടനെ സമരത്തോടനുഭാവമുള്ള പത്രപ്രവർത്തകരും ജീവനക്കാരുമായ പതിനെട്ടോളം പേരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close