
കോഴിക്കോട് : മലാപറമ്പ – വെള്ളിമാട്കുന്ന് റോഡ് വികസനം ആദ്യ ഘട്ടത്തിൽ സങ്കേതിക കാരണം പറഞ്ഞ് മലാപറമ്പു വരെ മാത്രമായി വെട്ടിമുറിച്ച റോഡ് വികസനം, വെള്ളിമാട്കുന്നു വരെ നീട്ടിനായി
ഉത്തരവിറക്കിയതിനെ , ആക്ഷൻ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
ഡോ. MGS നാരായണന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷക്കാലമായി നടത്തിയ ഐതിഹാസിക ബഹുജന സമരത്തിന്റെ വിജയമാണിത്.
ആക്ഷൻ കമ്മിറ്റിയുടെയും ജനങ്ങങ്ങളുടെയും അഭ്യർത്ഥന മാനിച്ച് കേന്ദ്ര സർക്കാരിന്റെ എൻ.ഒ.സി. ലഭ്യമാക്കാൻ ഇടപെട്ട കോഴിക്കാട് എം.പി.രാഘവൻ M K യും മന്ത്രി മുഹമ്മദ് റിയാസിനെയും ആക്ഷൻ കമ്മിറ്റി അഭിനന്ദിക്കുന്നു.
നാളിതു വരെ ഒപ്പം നിരന്തരസമരരംഗത്തു നിന്ന കോഴിക്കോട്ടെ പൊതുജനങ്ങളുടെ നേട്ടമാണിതെന്ന് അഡ്വ. മാത്യു കട്ടിക്കാന(വർക്കിംഗ് ചെയർമാൻ),
എം.പി. വാസുദേവൻ (ജന: സിക്രട്ടറി) എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.




