
കോഴിക്കോട് : എലത്തൂർ പോലീസ് സ്റ്റേഷന് പരിധിയിലെ ഹോട്ടലിൽ നിന്നും മോഷണം നടത്തിയ കേസിലെ പ്രതി കല്ലായി പള്ളിക്കണ്ടി സ്വദേശി തെക്കുംകല വീട്ടില്‍ മുഹമ്മദ് ഷബീർ ( 39 ) നെ എലത്തൂർ പോലീസും, ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പ്രമോദൻ കെ.വി യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്കോഡും ചേര്‍ന്ന് പിടികൂടി.
11.02.2026 തിയ്യതി പുലർച്ചെ വെങ്ങളം സ്വദേശിയായ രാജന്റെ ഉടമസ്ഥതയിലുള്ള ചെട്ടിക്കുളം കോട്ടേടത്ത് ബസാറിലെ ചായക്കടയുടെ പൂട്ട് പൊളിച്ച് മേശപ്പുറത്തെ ഡബ്ബയിൽ സൂക്ഷിച്ചു വെച്ച 6,000/- രൂപ പ്രതി മോഷണം നടത്തി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ എലത്തൂർ പോലീസ് കേസ് റജിസ്റ്റര്‍ അന്വേഷണം നടത്തി വരവേ സമീപ പ്രദേശങ്ങളിലെയും നിരവധി CCTV ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പറ്റി മനസ്സിലാക്കുകയും എലത്തൂർ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയ്ക്ക് കോഴിക്കോട് ടൗൺ, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാവൂർ, ഫറോക്ക് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മാരക മയക്കു മരുന്നായ കഞ്ചാവ് ഉപയോഗിച്ചതിനും, ആരാധനാലയങ്ങളിൽ നിന്ന് പണം കവർന്നതിനും, കടകളുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയതിനും, പൊതുസ്ഥലത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ മോഷണം നടത്തിയതിനും മറ്റുമായി പ്രതിയ്ക്കെതിരെ നിരസധി കേസുകൾ നിലവിലുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം പ്രതി ലഹരി ഉപയോഗത്തിനും ആർഭാടജീവിതത്തിനും വേണ്ടിയാണ് ചിലവഴിച്ചിരുന്നത്. എലത്തൂർ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ സജിത്ത്, സി.പി.ഒ അനീഷ് സിറ്റി ക്രൈം സക്വാഡിലെ ഷാലു. എം, സുജിത്. സി. കെ എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.




