KERALAlocalOthersPoliticstop newsVIRAL

മാനാഞ്ചിറ – മലാപ്പറമ്പ് നാലുവരിപ്പാത : 35 വർഷത്തെ പോരാട്ടം ആഘോഷിക്കാൻ നടക്കാവ് ജനകീയ കൂട്ടായ്മ

ഉദ്ഘാടന തലേന്ന് നടക്കാവിൽ ആഘോഷം

കോഴിക്കോട് :  മാനാഞ്ചിറ – മലാപ്പറമ്പ് നാലുവരിപ്പാത മാർച്ച് ഒൻപതിന് ഉദ്ഘാടനം ചെയ്യാനിരിക്കെ തലേന്ന്തന്നെആഘോഷമാക്കാൻ നടക്കാവിലെ ജനകീയ കൂട്ടായ്മ. 35 വർഷത്തെ നിയമപോരാട്ടം ഫലം കണ്ടതിൻ്റെ വിജയം ജനകിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ച് എട്ടിന് നടക്കാവിൽ ആഘോഷം നടക്കും.

സ്വാതന്ത്ര്യലബ്ദിക്ക് മുമ്പുള്ള വീതി കുറഞ്ഞ റോഡായിരുന്നു കിഴക്കെ നടക്കാവ് എരഞ്ഞിപ്പാലം ഭാഗങ്ങളിലുണ്ടായിരുന്നത്. പതിറ്റാണ്ടുകളോളം ജനങ്ങൾക്ക് അതിന്റെ ദുരിതം അനുഭവിക്കേണ്ടിവന്നു. മാനാഞ്ചിറ-വെള്ളിമാട്‌കുന്ന് റോഡ് വികസനത്തിനുള്ള ജനകീയപോരാട്ടത്തിന് തുടക്കം കുറിച്ചത് 35 വർഷങ്ങൾക്ക് മുമ്പ് നടക്കാവിൽ നിന്നാണ്. റോഡിനുവേണ്ടി ആദ്യത്തെ ഭീമഹർജി നൽകിയത് 1993-ൽ മാധ്യമപ്രവർത്തകനായ കെ.പി. വിജയകുമാറിന്റെ നേതൃത്വത്തിൽ അന്നത്തെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കാണ്.

റോഡിനുവേണ്ടി നടക്കാവിൽ നടന്ന നിരന്തരമായ ജനകീയസമരങ്ങളെ തുടർന്ന് ഡോ.എം.കെ.മുനീർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ എരഞ്ഞിപ്പാലം ഭാഗം വീതികൂട്ടി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എ.പ്രദീപ്‌കുമാർ എം.എൽ.യുടെ പരിശ്രമഫലമായി റോഡ് വികസനത്തിന് സമഗ്രമായ പദ്ധതി ആവിഷ്ക്ക രിച്ചു. ഭരണാനുമതി നൽകി.

2014-ൽ പ്രശസ്‌ത ചരിത്രകാരനായ എം.ജി.എസ് നാരായണൻ ആക്ഷൻ കമ്മിറ്റി യുടെ ചെയർമാനായി. പിന്നീട് നടന്ന നിരാഹാരസമരത്തെ തുടർന്ന് ഉമ്മൻചാണ്ടി സർക്കാർ ഇരുപത്തിഅഞ്ച് കോടി രൂപ അനുവദിച്ചു മലാപ്പറമ്പ് ഭാഗം വികസിപ്പിച്ചു. പിണ റായി വിജയൻറെ നേത്യത്വത്തിലുള്ള സർക്കാറുകൾ റോഡ് വികസനം പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ചു. ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹ മ്മദ് റിയാസ് ഇക്കാര്യത്തിൽ സജീവമായ താൽപ്പര്യം കാണിച്ചു. മാറിമാറിവന്ന ഗവൺമെൻ്റുകൾ, ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥന്മാർ എല്ലാ വരും റോഡ് വികസനത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്.

ജനങ്ങളുടെ ഈ സന്തോഷം പ്രകടിപ്പിക്കാനുള്ള അവസരമാണ് പ്രദേശവാസികൾ ഒരുക്കുന്നത്. മാർച്ച് 8-ാം തിയ്യതി ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക് കിഴക്കെ നടക്കാവിലേക്ക് ഏവരേയും ക്ഷണിക്കുന്നതായിനടക്കാവ് വികസന സമിതി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close