
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എസ്എൻഡിപി യോഗത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട നിയമവിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ തുടരുന്നത് നിയമപരമായി സാധുവല്ലെന്ന നിലപാടിലാണ് ഹൈക്കോടതി തീരുമാനം എടുത്തത്. സംഘടനയുടെ നിയമങ്ങളും ഭരണക്രമവും സംബന്ധിച്ച പരാതികളാണ് കേസിന് വഴിവെച്ചത്.
more news : കെയർ ഫൗണ്ടേഷൻ -നാംകോസ് മുട്ടഗ്രാമം പദ്ധതി പ്രഖ്യാപനം : “ജേർണി ഓഫ് ഹോപ്പ്” മാർച്ച് 13 ന്
സംസ്ഥാനത്തെ ശക്തമായ സാമൂഹിക സംഘടനകളിൽ ഒന്നായ എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഈ വിധി വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിയൊരുക്കും.ശ്രീ നാരായണ ധർമ്മ പരിപാലന യോഗം കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനകളിൽ ഒന്നാണ്. ശ്രീ നാരായണ ഗുരൂവിൻ്റെ ആശയങ്ങളിൽ നിന്നാണ് സംഘടന രൂപം കൊണ്ടത്. നിരവധി വർഷങ്ങളായി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശൻ.
more news : ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്കും കടുത്ത ക്ഷാമം : അധികൃതർക്ക് മൗനം !
ഹൈക്കോടതിയുടെ ഈ വിധിക്ക് പിന്നാലെ സംഘടനയുടെ അകത്തും പുറത്തും വിവിധ പ്രതികരണങ്ങൾ ഉയരാനാണ് സാധ്യത. വിധിക്കെതിരെ അപ്പീൽ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.




