
തമിഴ്നാട് : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍മത്തിന്റെ നിറത്തിലുണ്ടായ മാറ്റം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.തമിഴ്‌നാട്ടിലെത്തിയ മോദിയുടെ മുഖത്തിന് ഇരുണ്ട നിറം കാണപ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
ഗ്രാമീണ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മനപൂര്‍വം മേക്കപ്പ് ചെയ്തതാണെന്നും, ഇത് വംശീയതയാണെന്നും ഒരു വിഭാഗം വിമര്‍ശിക്കുമ്പോൾ
വെയിലേറ്റതുകൊണ്ട് സ്വാഭാവികമായി സംഭവിച്ച ടാൻ ആണെന്ന് മറുപക്ഷം വാദിക്കുന്നുമുണ്ട്.
ഈ വിവാദത്തോടൊപ്പം മുന്‍കാലങ്ങളില്‍ ബിജെപി നേതാക്കള്‍ നടത്തിയ വംശീയ പരാമര്‍ശങ്ങളും, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനിടെ മോദിയുടെ ലുക്കില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.




