KERALAlocalOtherstop news

-തേവര്‍മഠത്തിലെ വിളികള്‍- പ്രകാശനം ചെയ്തു

കോഴിക്കോട് :

ചിത്രകാരനും രാമനാട്ടുകര സ്വദേശിയുമായ രാജന്‍ മുടക്കഴിയുടെ ചെറുകഥാ സമാഹാരം -തേവര്‍മഠത്തിലെ വിളികള്‍- സാഹിത്യകാരന്‍ ഐസക് ഈപ്പന്‍ പ്രകാശനം ചെയ്തു. ചെറുകഥാകൃത്ത് അജിജേഷ് പച്ചാട്ട് ഏറ്റുവാങ്ങി. എഴുത്തുകാരനും രാമനാട്ടുകര സാംസ്‌കാരിക വേദി പ്രസിഡന്റുമായ ഡോ. ഗോപി പുതുക്കോട് അധ്യക്ഷത വഹിച്ചു. കവയിത്രി ഇന്ദിരാ സുരേന്ദ്രന്‍ പുസ്തകപരിചയം നടത്തി. രാമനാട്ടുകര വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ടി.സി ബാബുരാജന്‍, കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, അബ്ദുള്‍ ഫൈസി, കെ.എ സുരേഷ്‌കുമാര്‍, അബൂബക്കര്‍ രാമനാട്ടുകര, ജയരാജ് ഓംകാര്‍, നന്ദന്‍ കടലുണ്ടി, വി.എം പുഷ്പ, രാജന്‍ മുടക്കഴി എന്നിവര്‍ സംസാരിച്ചു. രാമനാട്ടുകര സാംസ്‌കാരിക വേദി ആണ് ചടങ്ങ് സംഘടിപ്പിച്ചത് സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close