KERALA
പാമ്പ് ഭീതിയില്‍ ആല്‍ജോയുടെ കുടുംബം; വീടിന്റെ തറ പൊളിച്ച് സര്പ്പസംഘത്തിന്റെ പരിശോധന

തൃശൂർ: കോടാലിയില്‍ ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിച്ച ആല്‍ജോയുടെ വീട്ടില്‍ തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തില്‍ സര്‍പ്പ ടീമിലെ പരിചയസമ്പന്നരായ ആളുകളെ കൊണ്ട് പാമ്പിനെ പിടികൂടുന്ന പരിശോധന ശക്തമാക്കി.
കുട്ടി മരിച്ചതിന് ശേഷവും അഞ്ച് പാമ്പുകളെയാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.ശുചിമുറിയുടെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നതാണെന്നാണ് സംശയിക്കുന്നത്. ഇതിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ചു നീക്കി പരിശോധിക്കാനാണ് ശ്രമം.ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും പാമ്പിനെ കിട്ടിയിരുന്നു അതിന് മുമ്പായി കിടപ്പുമുറിയില്‍ നിന്നും ഇത്തരത്തില്‍ പാമ്പി കിട്ടിയിട്ടുണ്ട്.കുട്ടിയെ കടിച്ച ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് അഞ്ച് തവണയും വീട്ടിനുള്ളില്‍ നിന്ന് കിട്ടിയത്.




