
ന്യൂഡല്‍ഹി : താല്‍പ്പര്യമില്ലാത്ത ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെയും, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി.പ്രത്യുല്‍പാദനത്തിനുള്ള സ്വയംനിര്‍ണായാകാവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഒരു സ്ത്രിയുടെ വീക്ഷണകോണില്‍ നിന്ന് ഈ വിഷയത്തെ സമീപിക്കണമെന്നു പറഞ്ഞകോടതി പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ജസ്റ്റിസ്സുമാരായ ബി.വി നാഗരത്‌ന , ഉജ്ജല്‍ഭുയാന്‍ എന്നിവരുടെ ബെഞ്ച് അനുമതി നല്‍തി.ഗർഭച്ഛിദ്രം സംബന്ധിച്ച നിർണ്ണായകമായ ഒരു ഉത്തരവിൽ, പെൺകുട്ടിയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ഗർഭം തുടരാൻ അവളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഈ വിഷയത്തിൽ കുട്ടി ജനിച്ചുകഴിഞ്ഞാൽ അത് ദത്തുനൽകാം എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ, പെൺകുട്ടിയുടെ നിലവിലെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോൾകേന്ദ്രത്തിന്റെ ഈ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.




