
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല. എന്നാൽ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി.ഡോ എം കെ റാം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ജാതി അധിക്ഷേപം എന്ന വാദം നിലനിൽക്കുമെന്നും രണ്ടാം പ്രതിയുടെ ജാമ്യത്തിൽ വിധി പരിശോധിച്ച ശേഷം പ്രതികരിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
എസ്‍സി, എസ്റ്റി അട്രോസിറ്റി ആക്റ്റിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഡോക്ടർ റാം താനൊരു എസ് സി വിഭാഗത്തിൽപെട്ട ആളാണെന്ന് തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കർണായകയിൽ, റാം ജനിച്ചത് ഒബിസി വിഭാഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞു. അതിനാൽ വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.അതിനാലാണ് മുൻകൂർ ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടത്.




