Gulf
യുഎ ഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആസൂത്രിതം: അൻവർ ഗർഗാഷ്

യുഎഇ :യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ദീർഘകാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്.
ഇതൊരു പെട്ടെന്നുണ്ടായ സംഭവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധി ഘട്ടത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിച്ച സഹകരണം ലഭിച്ചില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.മേഖലയിലെ സംഘർഷങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ യുഎഇയുടെ നയനിലപാടുകൾ വ്യക്തമാക്കുകയായിരുന്നു ഗർഗാഷ്.സ്വന്തം സുരക്ഷയും താല്പര്യങ്ങളും മുൻനിർത്തി ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.




