crimeGulfINDIAKERALAlocaltop newsVIRAL

മാമി തിരോധാന കേസ്: അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കം പൊളിച്ച് ക്രൈംബ്രാഞ്ച്

* ചാനലിലെ വെളിപെടുത്തൽ വ്യാജമെന്ന് സ്ഥിരീകരിച്ചു: വിമാനതാവളത്തിൽ പിടിയിലായ പ്രവാസി സംശയലിസ്റ്റിലെ മുൻപനല്ല ,"പിമ്പൻ "

കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂ രിൻ്റെ (മാമി) ദുരൂഹ തിരോധാനവുമാ യി ബന്ധപ്പെട്ട് ഒരു ചാനലിൽ വന്ന മലയാളിയുടെ വെളിപ്പെടുത്തലത്രയും വ്യാജമാണെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് സംഘം. ചാനലിൻ്റെ ഗൾഫ് ലേഖകൻ നടത്തിയ ഇൻ്റർവ്യൂവിൽ – തനിക്ക് എല്ലാം അറിയാമെന്ന അവകാശവാദം നടത്തിയ നീല ഷർട്ടുകാരൻ പറഞ്ഞ കാര്യ ങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതായാണ് വിവരം. അയാൾ പറയുന്ന തിയ്യതികൾ, മാമിയെ ആരോ കടത്തിക്കൊണ്ടുപോയതായി പറഞ്ഞ റൂട്ട് തുടങ്ങി എല്ലാ വിവരങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഴ കീറി പരിശോധിച്ചാണ് അവ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ആരോ പടച്ചുണ്ടാക്കിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. അയാൾ ചാനലിലൂടെ പുറത്തുവിട്ട വിവരങ്ങളിലെ വസ്തുതകൾ യഥാർത്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആ വാർത്ത അവഗണിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് എന്നറിയുന്നു. മാമി ചില ദിവസങ്ങളിൽഎവിടെയായിരുന്നെന്ന വെളിപ്പെടുത്തൽ പോലും തെറ്റാണെന്ന് കണ്ടെത്തി. ചാനൽ സംപ്രേക്ഷണം ചെയ്ത ഇൻ്റർവ്യൂവിലെ നീല ഷർട്ടുകാരൻ്റെ അവകാശവാദം വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങളും, മാമിയുടെ വോയ്‌സ് ക്ലിപ്പിലെ വിവരങ്ങളും പരിശോധിച്ചാണ് ആ വെളിപ്പെടുത്തൽ അവഗണിക്കാൻ തീരുമാനിച്ചത്. അതേ സമയം അത്തരമൊരു വ്യാജ വെളിപ്പെടുത്തൽ നടത്തിയതും, നടത്തിച്ചതും ആര്, എവിടെവച്ചായിരുന്നു ആസൂത്രണം തുടങ്ങി വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചവരുടെ പിന്നാലെയാണിപ്പോൾ അന്വേഷണ സംഘം. ഇവരെ വൈകാതെ പിടികൂടാനാണ് ക്രൈം ബ്രാഞ്ചിൻ്റെ നീക്കം. ഇതിനിടെ മാമി തിരോധാന കേസിൽ അന്വേഷണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയ ആളെ കഴിഞ്ഞ ദിവസം എറണാകുളം പോലീസ് പിടികൂടിയിരുന്നു. കഴി ഞ്ഞദിവസം വിദേശത്തുനിന്ന് ചെ ന്നൈയിലെത്തിയ പ്രവാസി മല യാളിയെയാണ് മറ്റൊരു കേസുമാ യി ബന്ധപ്പെട്ട് എറണാകുളം സിറ്റി പൊലിസ് പിടികൂടിയത്. മാമി കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് തയാറാക്കിയ സംശയി ക്കുന്നവരുടെ പട്ടികയിലുൾപ്പെട്ട യാളാണിത്. വിദേശത്തുള്ളയാൾ നാട്ടിലെത്തുമ്പോൾകസ്റ്റഡിയിലെ ടുത്ത് ചോദ്യം ചെയ്യുന്നതിനായാ ണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോ ട്ടിസ് പുറത്തിറക്കിയത്. മാമിയുടെ തിരോധാനവുമായി ഇയാൾക്കുള്ള പങ്ക്‌ സംബന്ധിച്ച് വിശദമായി വരും ദിവസങ്ങളിൽചോദിച്ചറിയാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇയാളുടെശബ്ദസന്ദേശം നേരത്തെ ക്രൈം ബ്രാഞ്ചിന്റഭിച്ചിരുന്നു. ഇതിൽനി ന്നാണ് തിരോധാനത്തെ കുറിച്ച് അറിയാമെന്ന സൂചന ക്രൈംബ്രാ ഞ്ചിന് ലഭിച്ചത്. അതേ സംശയം സംശയ ലിസ്റ്റിലെ ഏറ്റവും പിന്നിലുള്ള ഇയാളിൽ നിന്ന് കൂടുതൽ വിവരമൊന്നും ലഭിക്കാനിടയില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണം വഴി തെറ്റിക്കുന്നതിൻ്റെ ഭാഗമായാണ് ഇയാളുടെ ഇപ്പോഴത്തെ വരവും, മാസങ്ങൾക്ക് മുൻപ് ചാനൽ പുറത്തുവിട്ട വെളിപ്പെടുതലും എന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എറണാകുളം സിറ്റി പൊലിസ് പരിധിയിൽ പാലാരിവട്ടം പൊലിസ് രജിസ്റ്റർ ചെയ്ത കേ സിലെ പ്രതിയാണ്. ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മലയാളി .പ്രതി ഇറങ്ങിയതോടെ എമിഗ്രേഷൻ വി ഭാഗം ക്രൈംബ്രാഞ്ചിനെയും കൊ ച്ചി പൊലിസിനെയും വിവരമറിയി ക്കുകയായിരുന്നു. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായതിനാലാണ് ആദ്യം പാലാരിവട്ടം പൊലിസ്കസ്റ്റ ഡിയിലെടുത്തത്. ഇവരുടെ ചോ ദ്യം ചെയ്യലിന് ശേഷം മാമി കേസ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. അതേസമയം സംശയലിസ്റ്റിലെ ഏറെ പിന്നിലുള്ള ഇയാളിൽ നിന്ന് യഥാർത്ഥ പ്രതികളിലേക്ക് എത്താൻ കഴിയുമെന്ന നിഗമനത്തിലാണിപ്പോൾ ക്രൈംബ്രാഞ്ച്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close