INDIA
മമത സർക്കാർ ‘വികസന വിരുദ്ധർ;രൂക്ഷ വിമർശനവുമായിഅശ്വിനി വൈഷ്ണവ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
കൊൽക്കത്ത മെട്രോ പദ്ധതി നടപ്പിലാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ ബോധപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് മന്ത്രിയുടെ പ്രധാന ആരോപണം.സംസ്ഥാന സർക്കാരിനെ ‘വികസന വിരുദ്ധർഎന്ന് വിശേഷിപ്പിച്ച മന്ത്രി കൊൽക്കത്ത മെട്രോയുടെ ഭാഗമായി ചിഗ്രിഘട്ടയിൽ നടക്കേണ്ട നിർമാണപ്രവൃത്തികൾക്ക് സർക്കാർ അനുമതി നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി.വിഷയത്തിൽ സംസ്ഥാന സർക്കാർ സഹകരിക്കാത്തതിനെത്തുടർന്ന് തങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നെന്നും, മെട്രോ നിർമാണം ഉടൻ പൂർത്തിയാക്കാൻ സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് നാലിന് ബിജെപി അധികാരത്തിൽ വരുമെന്നും, അതിനുശേഷം തടസ്സങ്ങളില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.




