Politics

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; വെടിനിർത്തൽ ചർച്ചകൾക്കിടയിലും സംഘർഷം മുറുകുന്നു

വാഷിങ്ടണ്‍:പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയുടെ മിസൈൽ ആക്രമണം. താൽക്കാലിക വെടിനിർത്തൽ കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രകോപനപരമായ ഈ നീക്കം ഉണ്ടായിരിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് മറുപടിയാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.ഹോർമുസ് കടലിടുക്കിൽ വെച്ച് മൂന്ന് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതാണ് നിലവിലെ സംഘർഷത്തിന് കാരണമായത്. മിസൈലുകളും ഡ്രോണുകളും ചെറിയ ബോട്ടുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ നീക്കം. ഇതിന് തിരിച്ചടിയായി ഇറാന്റെ മിസൈൽ – ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ലൊക്കേഷനുകൾ, ഇന്റലിജൻസ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യം വെച്ച് യുഎസ് ആക്രമണം നടത്തി.ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഉപരോധങ്ങൾ അവസാനിപ്പിക്കുന്നതും സംബന്ധിച്ച ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴാണ് ഈ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close