Politics
വിവാദ ഉത്തരവ് പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍. സമരങ്ങളിലും പ്രക്ഷോഭ പരിപാടികളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് തടയാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് ഓഗസ്റ്റ് 17നായിരുന്നു സര്‍ക്കാര്‍ എടുത്തത്. ഈ തീരുമാനത്തില്‍ നിന്നാണ് പിന്നോട്ട് പോകുന്നത്. സംഭവം വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.നേരത്തെ സകൂള്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്കും പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍ കരുതലുകളും നടപടികളും സ്വീകരിക്കണം എന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദേശം. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ നേരിടാന്‍ എടുത്ത മുന്‍ കരുതലുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.




