
കോട്ടയം: എല്‍ഡിഎഫ് പിന്തുണയോടെ മായരാഹുലിനെ പാലാ നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തു. . 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. എതിര് സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചയാളാണ് മായ രാഹുല്‍. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്സണ്‍ ആയിരിക്കുന്നത്. നന്മയുടെ വിജയമെന്നാണ് വിജയത്തിന് പിന്നാലെ മായ പ്രതികരിച്ചത്. മായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.




