KERALA
വളര്‍ത്തു നായ്ക്കള്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നത് തടയാന്‍ നടപടിവേണമെന്ന് ആവിശ്യപ്പെട്ട്കൊച്ചി കോര്‍പറേഷനു മുന്നില്‍ പരാതി

കൊച്ചി: വളര്‍ത്തു നായ്ക്കള്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നത് തടയാന്‍ നടപടി വേണമെന്ന് കൊച്ചി കോര്‍പറേഷനു മുന്നില്‍ പരാതി. പരാതി മേയര്‍ ആരോഗ്യ വിഭാഗത്തിനു കൈമാറി. നഗരത്തില്‍ വീടുകളിലും അപ്പാര്‍ട്മെന്റുകളിലും അരുമ മൃഗങ്ങളെ വളര്‍ത്തുന്ന വ്യാപകമാണ്. അതിനാല്‍ പലരും പാര്‍ക്കുകളിലേക്ക് വരുമ്പോഴും നടക്കാനിറങ്ങുമ്പോഴുമൊക്കെ നായ്ക്കളേയും കൂടെക്കൂട്ടും. ഇത്തരം പൊതു ഇടങ്ങളില്‍ വളര്‍ത്തു നായ്ക്കള്‍ കാഷ്ഠിക്കുന്നത് പതിവായി മാറിയെന്നു പരാതിക്കാരന് വ്യക്തമാക്കുന്നു.
പൊതുജനാരോഗ്യത്തിനും പൊതു ശുചിത്വത്തിനും ഭീഷണിയാണ് ഇതുപോലെ ഉള്ള മൃഗങ്ങളുടെ വിസര്‍ജ്യം. ഇവയില്‍ ബാക്ടീരിയകളും പരാദ ജീവികളുമുണ്ടാകും. പൊതുവിടങ്ങളില്‍ നടക്കാനിറങ്ങുന്ന മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ആരോഗ്യ ഭീഷണിയാണ്. പൊതുവിടങ്ങള്‍ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികള്‍ ഈ വിസര്‍ജ്യം കോരിമാറ്റാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.




