INDIA

മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ ഡല്‍ഹിയിലെയും പാലക്കാട്ടെയും വീടുകളില്‍ റെയ്ഡ്

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ ഡല്‍ഹിയിലെയും പാലക്കാട്ടെയും വീടുകളില്‍ റെയ്ഡ്. രവി നായരുടെയും അദ്ദേഹത്തിന്റെ മകന്റെയും സുഹൃത്തിന്റെയും ലാപ്‌ടോപ്പ് അടക്കമുള്ള സാധനങ്ങള്‍ ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് റെയ്ഡ് നടന്നത്.റെയ്ഡിനെതിരെ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതി പുറത്തിറക്കിയ വാറണ്ടിലാണ് പൊലീസ് നടപടി എടുത്തത്. വാറണ്ടില്‍ രവി നായരുടെ വീടുകള്‍ പരിശോധിക്കാമെന്നും അത്യാവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ പൊലീസ് അദ്ദേഹത്തിന്റെ മകന്റെയും സഹപ്രവര്‍ത്തകന്‍ സച്ചി ഹെഗ്‌ഡേയുടെയും ലാപ്ടോപ്പും ഐപ്പാഡും അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ രവി നായരുടെ മകനോ സഹപ്രവര്‍ത്തകനോ യാതൊരു ബന്ധവും ഇല്ലാതിരിക്കെയാണ് പൊലീസ് നടപടി.

https://youtu.be/fbc_5SomXcM?si=8QhmhS9rsOv2LEhd

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close