KERALAtop newsVIRAL

ക്യാപ്ച്ച പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വെബ്‌സൈറ്റുകളില്‍ ‘ ClickFix ‘ എന്ന പേരില്‍ പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു. ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍, അവയില്‍ ‘GENUINE CAPTCHA’ വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും.എന്നാല്‍ സൈബര്‍ കുറ്റവാളികള്‍ CAPTCHA പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്‌സ് പ്രദര്‍ശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്‌സില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിനായി തയ്യാറാക്കിയ വിവിധ നിര്‍ദ്ദേശങ്ങളായിരിക്കും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍, സൈബര്‍ കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യാന്‍ കഴിയും അതിലൂടെ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ് വേഡുകള്‍, ഇമെയില്‍ അക്കൗണ്ടുകള്‍, ബ്രൗസറില്‍ സേവ് ചെയ്തിരിക്കുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ എന്നിവ കൈക്കലാക്കാനും സാധിക്കും. തുടര്‍ന്ന് സൈബര്‍ കുറ്റവാളികള്‍ ഈ ഡാറ്റ ലോക്ക് ചെയ്യുകയും ഇപ്രകാരം ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

https://youtu.be/hrK9_XxY5WI?si=TY3WAc-g-OvYaXDP

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close