HealthKERALAlocalOtherstop news

ശാന്തിഗിരി ആയുർവേദ-സിദ്ധ ആശുപത്രിയുടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിലെ മുതിർന്ന പൗര വേദിയുമായി ചേർന്ന് ശാന്തിഗിരി ആയുർവേദ- സിദ്ധ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദർശനം എം. എൻ. സത്യാർത്ഥി ഹാളിൽ കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ കവിത അരുൺ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഷീതു ശിവേഷ് അധ്യക്ഷയായി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ ശാലിനി ആശംസ നേർന്നു. ശാന്തിഗിരി മാനേജർ എം. ജുബിൻ ബാബു പദ്ധതി വിശദീകരിച്ചു. ഏരിയാ മാനേജർ കെ.പി. ശ്രീജിത്ത്, അസിസ്റ്റൻ്റ് മാനേജർ പി. സി.അനിൽ, ആയുർവേദ- സിദ്ധ അസിസ്റ്റൻ്റ് മെഡിക്കൽ ഓഫീസർമാരായ ഡോ.യു. അഞ്ജു, ഡോ. സി.പി.സജി, ജൂനിയർ മെഡിക്കൽ ഓഫീസർ ഡോ. ജി.പി.രമ്യ എന്നിവർ നേതൃത്വം നല്കി. ദർശനം വൈസ് പ്രസിഡൻ്റ് പി.ടി. സന്തോഷ് കുമാർ, നിർവാഹക സമിതി അംഗങ്ങളായകെ.പി. ജഗന്നാഥൻ, എം.കെ.ശിവദാസൻ,പൊറ്റമ്മൽ ചന്ദ്രൻ, നടുവിലേടത്ത് ബിജു എന്നിവർ നേതൃത്വം നൽകി.
വളരെ മുതിർന്നവർക്ക് ഒപ്പം മധ്യവയസ്‌കരും ചെറുപ്പക്കാരും ഉൾപ്പടെ നൂറിലധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി. 25385 രൂപ മൂല്യമുള്ള ആയുർവേദ ഔഷധങ്ങൾ സൗജന്യമായി വിതണം ചെയ്തു.
ദർശനം മുതിർന്ന പൗര വേദി കൺവീനർ കെ.ടി.ഫിലിപ്പ് സ്വാഗതവും പീടികക്കണ്ടി ശാന്ത നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close