KERALA

ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കികൊണ്ടുവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.പരിഷ്‌കരിച്ച നിരക്കിന് വെള്ളിയാഴ്ച മുതല്‍ പ്രാബല്യമുണ്ടായിരിക്കും. സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്.നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 100 ശതമാനം ഭിന്നശേഷിയുള്ളവര്‍, കിടപ്പിലായ രോഗികള്‍, കാന്‍സര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗബാധിതര്‍, വയോജന രോഗികള്‍ എന്നിവരെ പരിചരിക്കുന്നവര്‍ക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നല്‍കുന്നത്.

https://youtu.be/pPUUpEvWxvI?si=DPgIsS22oF_vcVb3

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close