KERALAVIDEOVIRALWORLD

ആകാശത്ത് വച്ച് ഓണസദ്യ കഴിക്കാന്‍ അവസരം

കൊച്ചി: ആകാശത്ത് ഓണമുണ്ണാന്‍ അവസരം. എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അവസരം ഒരുക്കുന്നത്്. ശനിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയുടെ 18 മണിക്കൂര്‍ മുന്‍പ് വരെ ബുക്ക് ചെയ്ത് ഓണസദ്യ കഴിക്കാം. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ഇതിനായി സൗകര്യമുണ്ട്.വിഭവസമൃദ്ധമായാണ് ഓണസദ്യ ഒരുക്കുന്നത്. കസവുകരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണസദ്യ യാത്രക്കാരുടെ കൈയിലെത്തുക. 500 രൂപയാണ് വില.

 

https://youtu.be/pPUUpEvWxvI?si=h9NGAJaqqpqtdX4j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close