Sportstop newsVIDEOVIRALWORLD

ഒടുവില്‍ കാത്തിരിപ്പിന് വിരാമം;വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുംജോര്‍ജിന റോഡ്രിഗസും വിവാഹിതരായി

ലിസ്ബണ്‍: ഒടുവില്‍ കാത്തിരിപ്പിന് വിരാമം വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. പോര്‍ച്ചുഗലിലെ കാസ്‌കിയസില്‍ വെച്ച് നടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. 41കാരനായ റൊണാള്‍ഡോയും 32കാരിയായ ജോര്‍ജിനയും 10 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ഒടുവിലാണ്് ഇപ്പോള്‍ ഔദ്യോഗികമായി വിവാഹജീവിതത്തിലേക്ക് നീങ്ങിയിക്കുന്നത്്. വിവാഹമോതിരം ധരിച്ച കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ഏറ്റെടുത്തത്2025 ഓഗസ്റ്റ് 11-നായിരുന്നു തങ്ങളുടെ വിവാഹ നിശ്ചയ വാര്‍ത്ത ജോര്‍ജിന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘മനസ്സോടെ സ്വീകരിക്കുന്നു… ഈ ജന്മത്തിലും ഇനി വരാനിരിക്കുന്ന എല്ലാ ജന്മങ്ങളിലും’ എന്ന് സ്പാനിഷ് ഭാഷയില്‍ കുറിച്ചുകൊണ്ടായിരുന്നു അന്ന് ജോര്‍ജിന വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചത്.

 

 

https://youtu.be/pPUUpEvWxvI?si=umHTEU0CCNy2GurS

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close