KERALAVIDEOVIRAL

ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം വി ഗോവിന്ദന്‍ .ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വന്തം പാര്‍ട്ടിയ്ക്ക് അകത്താണ് ആദ്യം നടപ്പാക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. ലഹരിക്കേസില്‍ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററാണ്. സംഭവം ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ പിടിക്കില്ലായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു..മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദര്‍ശകരാണ് പിടിയിലായിട്ടുള്ളത്. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ ലഹരിക്കടത്തിന് നേതൃത്വം നല്‍കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ഒഴിവാക്കാന്‍ വേണ്ടി വി ഡി സതീശന്‍ മെറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയുടെ അതേപാതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

https://youtu.be/pPUUpEvWxvI?si=FvyFKxlKzFMsm1C1

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close