
തിരുവനന്തപുരം: പ്ലസ് ടു ഓണപ്പരിക്ഷയിലെ ടൈം ടേബിളില്‍ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന ബയോളജിയും 20ന് ഉച്ചക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെയും ടൈം ടേബിളില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പരീക്ഷകള്‍ 14ന് രാവിലെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുസരിച്ചു ടൈം ടേബിളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റി വെക്കണമെന്നുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും.




