
തിരുവനന്തപുരം: കര്‍ക്കടകത്തിലെ വാവുബലിയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ 2 മണി മുതല്‍ കേരളത്തിലെ 13 പ്രത്യേക ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് കര്‍ക്കിടകവാവ് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സര്‍വീസുകളും ക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ്. കഴിഞ്ഞ വര്‍ഷം അധിക സര്‍വീസുകള്‍ക്കായി 62 ബസുകള്‍ പൂള്‍ ചെയ്തിരുന്നെങ്കില്‍, ഈ വര്‍ഷം ഏകദേശം 100 ബസുകള്‍ അധികമായി പൂള്‍ ചെയ്ത് സര്‍വീസുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാന്‍ഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്പെഷ്യല്‍ സര്‍വീസുകള്‍ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്രത്തിലും സ്പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസര്‍മാരെയും പ്രത്യേകം ചുമതലപ്പെടുത്തി മുന്‍കൂട്ടി നിയോഗിച്ചിട്ടുള്ളതായി കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.




